ഖത്തർ: അബു സംറ ബോർഡർ ക്രോസിങ്ങിലൂടെ സഞ്ചരിക്കുന്നവർ വാഹന ഇൻഷുറൻസ് ഓൺലൈനിലൂടെ എടുക്കാൻ ആഭ്യന്തര മന്ത്രാലയം

Qatar

അബു സംറ ബോർഡർ ക്രോസിങ്ങിലൂടെ സഞ്ചരിക്കുന്നവർ കാലതാമസം ഒഴിവാക്കുന്നതിനായി വാഹന ഇൻഷുറൻസ് ഓൺലൈനിലൂടെ എടുക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.

വാഹന ഇൻഷുറൻസ് പോളിസിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ http://online.qubinsurance.com എന്ന വിലാസത്തിലൂടെ മുൻകൂറായി പൂർത്തിയാക്കാമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇത്തരം യാത്രികരുടെ ആരോഗ്യ ഇൻഷുറൻസ് നടപടിക്രമങ്ങൾ https://www.moph.gov.qa/english/derpartments/policyaffairs/hfid/hirs/insurancecompanies/Pages/default.aspx എന്ന വിലാസത്തിലൂടെ പൂർത്തിയാക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Cover Image: Qatar MoI.