എമിറേറ്റിലെ പൊതുഗതാഗതത്തിനുള്ള ബസുകൾ, പൊതു പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയ ഇടങ്ങളിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ടിന്റെ (DMT) നേതൃത്വത്തിൽ സൗജന്യ വൈ-ഫൈ സേവനം ആരംഭിച്ചു.
ഹല വൈ-ഫൈ എന്ന പേരിലുള്ള ഈ സേവനം അബുദാബിയുടെ സ്മാർട്ട് സിറ്റി വികസന നയങ്ങളുടെയും, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ വികസന നയങ്ങളുടെയും ഭാഗമാണ്. യു എ ഇയിലെ സേവനദാതാക്കളുമായി ചേർന്നാണ് DMT ഈ സേവനം നൽകുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി അബുദാബിയിലെ 19 പൊതു പാർക്കുകൾ, അൽ ഐനിലെ 11 പൊതു പാർക്കുകൾ, അൽ ദഫ്‌റയിലെ 14 പൊതു പാർക്കുകൾ എന്നിവിടങ്ങളിൽ സൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കുന്നതാണ്. വരും ദിനങ്ങളിൽ അബുദാബി കോർണിഷ് ബീച്ച്, അൽ ബതീൻ ബീച്ച് എന്നിവിടങ്ങളിലും ഈ സേവനം ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Pixabay.