അബുദാബി: വിസ സംബന്ധമായ മെഡിക്കൽ പരിശോധനകൾക്കെത്തുന്നവർക്ക് ജൂൺ 7 മുതൽ PCR റിസൾട്ട് നിർബന്ധമാക്കുന്നു

featured GCC News

എമിറേറ്റിലെ ക്ലിനിക്കുകളിൽ വിസ സംബന്ധമായ മെഡിക്കൽ പരിശോധനകൾക്കെത്തുന്നവർക്ക് 2021 ജൂൺ 7, തിങ്കളാഴ്ച്ച മുതൽ COVID-19 നെഗറ്റീവ് PCR റിസൾട്ട് നിർബന്ധമാണെന്ന് അബുദാബി ആംബുലറ്റോറി ഹെൽത്ത്കെയർ സർവീസ് അറിയിച്ചു. ഇത്തരം കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർ 72 മണിക്കൂറിനിടയിൽ നേടിയ നെഗറ്റീവ് PCR റിസൾട്ടാണ് ഹാജരാകേണ്ടത്.

ജൂൺ ആറിന് വൈകീട്ടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഇത്തരം സന്ദർശകർ 72 മണിക്കൂറിനിടയിൽ നേടിയ നെഗറ്റീവ് PCR റിസൾട്ട് ‘Al Hosn’ ആപ്പിലാണ് ഹാജരാക്കേണ്ടത്.

അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിലുള്ള ഡിസീസ് പ്രീവെൻഷൻ ആൻഡ് സ്ക്രീനിംഗ് കേന്ദ്രങ്ങളിലാണ് ഈ നിബന്ധന ഏർപ്പെടുത്തുന്നത്.