അബുദാബി: മൊബൈൽ COVID-19 പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

GCC News

യു എ ഇയിലെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി, അബുദാബിയിൽ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. അബുദാബി പോലീസ് ഡിപ്പാർട്മെന്റും, ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്തും (DoH) സംയുക്തമായാണ് ഈ സഞ്ചരിക്കുന്ന COVID-19 പരിശോധനാ സംവിധാനം ഒരുക്കിയിട്ടുള്ളത്.

സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി, COVID-19 പരിശോധനകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും, ഇതിനായി മറ്റു വകുപ്പുകളുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഈ സംവിധാനം സഹായകമാകുമെന്ന് അബുദാബി പൊലീസ് ഫിനാൻഷ്യൽ സർവീസസ് ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് അൽ ഖൈലി വ്യക്തമാക്കി.

ഈ മൊബൈൽ COVID-19 പരിശോധനാ സംവിധാനം 2 ക്ലിനിക്കുകളും മെഡിക്കൽ സർവീസസിൽ നിന്നും DoH-ൽ നിന്നും ഉള്ള ആരോഗ്യ വിദഗ്ദ്ധരെയും ഉൾക്കൊള്ളുന്നതാണ്.