അബുദാബിയിലെ മുസഫ ഇൻഡസ്ട്രിയൽ മേഖലയിൽ 2026 ജനുവരി 12 മുതൽ പുതിയ പെയ്ഡ് പാർക്കിംഗ് ഏരിയകൾ പ്രവർത്തനക്ഷമമാക്കുന്നതായി അധികൃതർ അറിയിച്ചു. 2026 ജനുവരി 5-നാണ് ഈ പാർക്കിംഗ് ഏരിയകളുടെ നടത്തിപ്പ് ചുമതലയുള്ള ക്യൂ മൊബിലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
أعلنت شركة كيو موبيليتي عن تفعيل المرحلة الأولى من نظام المواقف المدفوعة في منطقة مصفّح، اعتباراً من 12 يناير 2026، بهدف تعزيز السلامة المرورية والحدّ من الوقوف العشوائي.
— Q Mobility (@qmobilityuae) January 5, 2026
يمكن الدفع عبر تطبيق تم ودرب، برسوم 2 درهم للساعة للمواقف الفرعية. pic.twitter.com/sLMwHz5lB1
ഇതിന്റെ ഭാഗമായി 4680 പാർക്കിംഗ് സ്പേസുകളാണ് പുതിയതായി ലഭ്യമാക്കുന്നത്. മേഖലയിലെ പാർക്കിംഗ് സുഗമമാക്കുന്നതിനും, ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു നടപടി.
ഇതിന്റെ ആദ്യ ഘട്ടത്തിൽ മുസഫ ഇൻഡസ്ട്രിയൽ മേഖലയിലെ M1, M2, M3, M4, M24 സെക്ടറുകളാണ് ഈ പാർക്കിംഗ് ഏരിയകൾ പ്രവർത്തനക്ഷമമാക്കുന്നത്. മണിക്കൂറിന് 2 ദിർഹം എന്ന നിരക്കിലാണ് പാർക്കിംഗ് ഫീസ് ഈടാക്കുന്നത്. TAMM, Darb എന്നീ ആപ്പുകളിലൂടെ പാർക്കിംഗ് ഫീസ് നൽകാവുന്നതാണ്.

