രണ്ട് NBA പ്രീ-സീസൺ മത്സരങ്ങൾക്ക് അബുദാബി വേദിയാകും

featured GCC News

NBA അബുദാബി ഗെയിംസ് 2023-ന്റെ ഭാഗമായി 2023 ഒക്ടോബറിൽ രണ്ട് നാഷണൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ പ്രീ-സീസൺ മത്സരങ്ങൾക്ക് യാസ് ഐലൻഡ് വേദിയാകുമെന്ന് അധികൃതർ അറിയിച്ചു. നാഷണൽ ബാസ്‌ക്കറ്റ് ബോൾ അസോസിയേഷൻ (NBA), അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി, 2023 ഒക്ടോബർ 5, 7 തീയതികളിൽ NBA ടീമുകളായ ഡാളസ് മാവറിക്സ്, മിനസോട്ട ടിംബർവോൾവ്സ് എന്നിവർ അബുദാബിയിൽ വെച്ച് രണ്ട് പ്രീ-സീസൺ മത്സരങ്ങളിൽ ഏറ്റ്മുട്ടുന്നതാണ്. യാസ് ഐലൻഡിലെ ഇത്തിഹാദ് അരീനയിൽ വെച്ചാണ് മത്സരങ്ങൾ.

ഈ മത്സരങ്ങളുടെ ടിക്കറ്റുകളുടെ വില്പന അടുത്ത് തന്നെ ആരംഭിക്കുന്നതാണ്. NBA, DCT അബുദാബി എന്നിവർ തമ്മിലുള്ള പ്രത്യേക സംയുക്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മത്സരങ്ങൾ അബുദാബിയിൽ സംഘടിപ്പിക്കുന്നത്.

ഈ മത്സരങ്ങൾ യു എ ഇയിലും, പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലും, നോർത്ത് ആഫ്രിക്കയിലും beIN SPORTS ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

Cover Image: Abu Dhabi Media Office.