അബുദാബി: ഡിസംബർ 26 മുതൽ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ഓരോ 7 ദിവസം തോറും PCR ടെസ്റ്റ് നിർബന്ധമാക്കുന്നു

featured GCC News

2021 ഡിസംബർ 26 മുതൽ എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാർക്കും ഓരോ 7 ദിവസം തോറും COVID-19 PCR ടെസ്റ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ഡിസംബർ 21-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഈ നടപടി. ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ 2021 ഡിസംബർ 26, ഞായറാഴ്ച്ച മുതൽ എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവയിലെ മുഴുവൻ ജീവനക്കാർക്കും ഏഴ് ദിവസം തോറും PCR ടെസ്റ്റ് നിർബന്ധമാകുന്നതാണ്.

COVID-19 വൈറസ് വ്യാപനം തടയുന്നതിനായി എമിറേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള നിലവിലെ മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനായാണ് ഈ തീരുമാനം.

2022 ജനുവരി 3 മുതൽ രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് അൽ ഹൊസൻ ആപ്പിലെ ഗ്രീൻ പാസ് സംവിധാനം നിർബന്ധമാക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) നേരത്തെ അറിയിച്ചിരുന്നു.