എമിറേറ്റിലെ ഫാർമസികളിൽ നിന്ന് COVID-19 വാക്സിൻ, PCR പരിശോധനാ സേവനങ്ങൾ എന്നിവ ലഭ്യമാക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് അറിയിച്ചു. 2022 ജൂലൈ 29-നാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അന്താരാഷ്ട്ര തലത്തിലെ മികച്ച ആരോഗ്യ പരിചരണ രീതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. 2022 ജൂലൈ 25 മുതൽ ഈ തീരുമാനം ബാധകമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഫാർമസികളിൽ നിന്ന് COVID-19 വാക്സിനുകൾ സൗജന്യമായാണ് ലഭ്യമാക്കുന്നതെന്ന് മീഡിയ ഓഫീസ് നൽകിയ അറിയിപ്പിൽ പറയുന്നു. PCR പരിശോധനകൾക്ക് 40 ദിർഹം ഈടാക്കുന്നതാണ്.
ഇതിന്റെ ആദ്യ ഘട്ടത്തിൽ താഴെ പറയുന്ന ഫാർമസികളിൽ നിന്ന് പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് നേരിട്ടെത്തി സിനോഫാം വാക്സിൻ സ്വീകരിക്കാവുന്നതാണ്. ഇതോടൊപ്പം ഈ ഫാർമസികളിൽ PCR ടെസ്റ്റ് സേവനവും ലഭ്യമാണ്.
- Al Manara Pharmacy, Yas Mall.
- Al Thiqa Al Almyiah Pharmacy, Zayed The First St..
- Alain Pharmacy, Al Ain Mall.
- Alain Pharmacy, Al Hili .
- Alain Pharmacy, Hazza’a Bin Zayed Stadium.
ഇതിന്റെ അടുത്ത ഘട്ടത്തിൽ കൂടുതൽ വാക്സിൻ സേവനങ്ങൾ കൂടി ഉൾപ്പെടുത്തുന്നതാണ്. https://www.doh.gov.ae/en/Abu-Dhabi-pharmacies എന്ന വിലാസത്തിൽ നിന്ന് ഫാർമസികളുടെ പട്ടിക ലഭ്യമാണ്. ഈ സേവനങ്ങൾ നൽകുന്നതിന് താത്പര്യമുള്ള ഫാർമസികൾക്ക് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്തുമായി ബന്ധപ്പെടാവുന്നതാണ്.