പതിനേഴാമത് അബുദാബി ആർട്ട് മേള അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് ഈ മേള സംഘടിപ്പിക്കുന്നത്. മനാരാത് അൽ സാദിയത്തിൽ വെച്ചാണ് അബുദാബി ആർട്ട് സംഘടിപ്പിക്കുന്നത്.

ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം മേളയിലെ വിവിധ ഗാലറികൾ സന്ദർശിച്ചു.
സന്ദർശകർക്ക് നവംബർ 19 മുതൽ മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. 2025 നവംബർ 19-ന് ആരംഭിക്കുന്ന പതിനേഴാമത് അബുദാബി ആർട്ട് നവംബർ 23 വരെ നീണ്ട് നിൽക്കും.
34 രാജ്യങ്ങളിൽ നിന്നുള്ള 142 ഗാലറികൾ ഇത്തവണത്തെ അബുദാബി ആർട്ട് പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിൽ 53 ഗാലറികൾ ഇതാദ്യമായാണ് അബുദാബി ആർട്ട് മേളയിൽ പങ്കെടുക്കുന്നത്.
WAM

