രാജ്യത്ത് 2024 ഒക്ടോബർ 30, ബുധനാഴ്ച വരെ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഒക്ടോബർ 27-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം ഒമാനിൽ ഒക്ടോബർ 27-ന് വൈകിട്ട് മുതൽ ഒക്ടോബർ 30 വരെ ശക്തമായ വടക്ക് പടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ട്.
ശക്തമായ കാറ്റ് മൂലം മരുഭൂപ്രദേശങ്ങളിലും, മറ്റു തുറസായ ഇടങ്ങളിലും ഈ കാലയളവിൽ അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, കാഴ്ച തടസപ്പെടുന്നതിനും സാധ്യതയുണ്ട്. മുസന്ദം തീരമേഖലയിലും, ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും ഒന്നര മുതൽ രണ്ട് മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്.
ഈ കാലയളവിൽ ഒമാനിൽ അന്തരീക്ഷ താപനില കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Cover Image: Pixabay.