അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ അടുത്ത ആറ് പതിപ്പുകൾ നടക്കാനിരിക്കുന്ന തീയതികൾ സംബന്ധിച്ച് സംഘാടകർ പ്രഖ്യാപനം നടത്തി. 2030 വരെയുള്ള തീയതികളാണ് ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നത്.
അബുദാബി അറബിക് ലാംഗ്വേജ് സെന്ററാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വരും വർഷങ്ങളിൽ നടക്കാനിരിക്കുന്ന അബുദാബി അന്താരാഷ്ട്ര പുസ്തകമേളകളുടെ തീയതികൾ മുൻകൂട്ടി പ്രഖ്യാപിക്കുന്നതിലൂടെ മറ്റു പുസ്തകമേളകളുടെ തീയതികൾ അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ നടക്കുന്ന തീയതികളുമായി ചേർന്ന് വരുന്നത് ഒഴിവാക്കുന്നതിനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.
വിദേശത്ത് നിന്നുള്ള പ്രദർശകർക്കും, പ്രസാധകർക്കും അബുദാബി പുസ്തകമേളയിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ സുഗമമായി നടത്തുന്നതിനും ഈ നീക്കം അവസരമൊരുക്കുന്നു.
ഈ അറിയിപ്പ് പ്രകാരം വരും വർഷങ്ങളിലെ അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറുകൾ താഴെ പറയുന്ന തീയതികൾ പ്രകാരമായിരിക്കും നടത്തുന്നത്:
- 34-മത് പതിപ്പ് – 2025 ഏപ്രിൽ 26 മുതൽ മെയ് 5 വരെ.
- 35-മത് പതിപ്പ് – 2026 ഏപ്രിൽ 25 മുതൽ മെയ് 4 വരെ.
- 36-മത് പതിപ്പ് – 2027 ഏപ്രിൽ 24 മുതൽ മെയ് 3 വരെ.
- 37-മത് പതിപ്പ് – 2028 ഏപ്രിൽ 22 മുതൽ മെയ് 1 വരെ.
- 38-മത് പതിപ്പ് – 2029 ഏപ്രിൽ 28 മുതൽ മെയ് 7 വരെ.
- 39-മത് പതിപ്പ് – 2030 ഏപ്രിൽ 27 മുതൽ മെയ് 6 വരെ.
Cover Image: Abu Dhabi Arabic Language Centre.