3 ബില്യൺ ഡോളറിന്റെ 10 വർഷത്തെ എൽഎൻജി കരാറിൽ ADNOC ഗ്യാസ്, HPCL എന്നിവർ ഒപ്പ് വെച്ചു

featured GCC News

ഏതാണ്ട് 3 ബില്യൺ ഡോളറിന്റെ മൂല്യമുള്ള 10 വർഷത്തെ കാലാവധിയുള്ള എൽഎൻജി വിൽപ്പന, വാങ്ങൽ കരാറിൽ ADNOC ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL) എന്നിവർ ഒപ്പ് വെച്ചു. 2026 ജനുവരി 19-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശന വേളയിലാണ് ഈ കരാറിൽ ഒപ്പ് വെച്ചത്.

യു എ ഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും ADNOC മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ H.E. ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബറും ഇന്ത്യൻ പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹിസ് എക്സലൻസി ഹർദീപ് സിംഗ് പുരിയുമാണ് ഈ വിൽപ്പന, വാങ്ങൽ കരാറിൽ ഒപ്പ് വെച്ചത്. ADNOC, അതിന്റെ ഇന്ത്യയിലെ പങ്കാളികൾ, ഉപഭോക്താക്കൾ എന്നിവർ തമ്മിലുള്ള വളർന്നുവരുന്ന ബന്ധത്തിന്റെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു.

കൂടുതൽ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനും, ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ കരാറുകളിൽ 2026 ജനുവരി 19-ന് ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചിരുന്നു.