അബുദാബി: ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ വലിയ വാഹനങ്ങൾക്ക് ഓവർടേക്ക് ചെയ്യാൻ അനുമതി നൽകി

featured GCC News

ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ 2024 ജനുവരി 29 മുതൽ ഹെവി വെഹിക്കിൾ വിഭാഗത്തിൽപ്പെടുന്ന വലിയ വാഹനങ്ങൾക്ക് മറ്റുവാഹനങ്ങളെ ഓവർടേക്ക് ചെയ്യാൻ അനുമതി നൽകിയതായി അബുദാബി പോലീസ് അറിയിച്ചു. 2024 ജനുവരി 26-നാണ് അബുദാബി പോലീസ് ജനറൽ കമാൻഡ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ഇത്തരം വാഹനങ്ങൾക്ക് ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിലെ ഏറ്റവും വലത് വശത്ത് നിന്നുള്ള രണ്ടാമത്തെ വരി മറ്റുവാഹനങ്ങളെ മറികടക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്. ബെനോന ബ്രിഡ്ജ് മുതൽ ഐകാഡ് ബ്രിഡ്ജ് വരെയുള്ള മേഖലയിൽ ഇരുവശത്തേക്കും ഈ അനുമതി നൽകിയിട്ടുണ്ട്.

ഇത്തരം വാഹനങ്ങൾ റോഡിലെ വലത് വശത്ത് നിന്നുള്ള രണ്ടാമത്തെ വരി മറ്റുവാഹനങ്ങളെ മറികടക്കുന്നതിനായി മാത്രമേ ഉപയോഗിക്കാവൂ എന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും വലത് വശത്ത് നിന്നുള്ള വരിയിൽ നിന്ന് രണ്ടാമത്തെ വരിയിലേക്ക് മറ്റുവാഹനങ്ങളെ മറികടക്കുന്നതിനായി നീങ്ങുന്ന ഇത്തരം വാഹനങ്ങൾ വാഹനത്തെ മറികടന്ന ശേഷം വീണ്ടും ഏറ്റവും വലത് വശത്തുള്ള വരിയിലേക്ക് തിരികെ നീങ്ങേണ്ടതാണ്.