സ്വെയ്ഹാൻ റോഡിലെ ഒരു മേഖലയിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ എന്ന രീതിയിലേക്ക് കുറച്ചതായി അബുദാബി പോലീസ് അറിയിച്ചു. 2024 ഓഗസ്റ്റ് 8-നാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്.
സ്വെയ്ഹാൻ റോഡിൽ അബുദാബി ദിശയിൽ തെലാൽ സ്വെയ്ഹാൻ – സ്വെയ്ഹാൻ മേഖലയിലാണ് പരമാവധി വേഗപരിധി സംബന്ധിച്ച ഈ മാറ്റം നടപ്പിലാക്കിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
മേഖലയിലെ റോഡ് അപകടങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു തീരുമാനം. വേഗപരിധി സംബന്ധിച്ച ഈ അറിയിപ്പ് കർശനമായി പാലിക്കാൻ പോലീസ് ആഹ്വാനം ചെയ്തു.