അബുദാബി: മോട്ടോർസൈക്കിൾ, ബൈക്ക് യാത്രികർക്കായുള്ള സുരക്ഷാ ബോധവത്കരണ പരിപാടിയുമായി പോലീസ്

featured GCC News

എമിറേറ്റിലെ മോട്ടോർസൈക്കിൾ, ബൈക്ക് യാത്രികർക്ക് സുരക്ഷാ അവബോധം നൽകുന്നതിനായി അബുദാബി പോലീസ് ഒരു പ്രത്യേക പ്രചാരണ പരിപാടി സംഘടിപ്പിച്ചു. 2024 ഫെബ്രുവരി 4-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

മോട്ടോർസൈക്കിൾ, ബൈക്ക് , ഇലക്ട്രിക് ബൈക്ക്, സൈക്കിൾ യാത്രികർക്കിടയിൽ സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ വളർത്തുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പ്രചാരണ പരിപാടി. എമിറേറ്റിലെ ഇത്തരം യാത്രികർ കൈക്കൊള്ളേണ്ടതായ സുരക്ഷാ മാനദണ്ഡങ്ങൾ ഈ പ്രചാരണ പരിപാടിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി എമിറേറ്റിലുടനീളം ലഘുലേഖകൾ, റിഫ്ലക്റ്റീവ് വെസ്റ്റുകൾ, സുരക്ഷാ, ഫസ്റ്റ് എയ്ഡ് ഉപകരണങ്ങൾ എന്നിവ പോലീസ് ഉദ്യോഗസ്ഥർ വിതരണം ചെയ്തു.