അൽ ഐനിലെ നഹ്യാൻ അൽ അവ്വൽ സ്ട്രീറ്റിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. 2025 ഓഗസ്റ്റ് 26-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
#تنويه | #شرطة_أبوظبي تنفي ما يتم تداوله عبر وسائل التواصل الاجتماعي حول تغيير السرعات على شارع نهيان الأول بمنطقة زاخر بمدينة العين وأن سرعة الشارع 100 كم/ ساعة . pic.twitter.com/zt5K3qpSim
— شرطة أبوظبي (@ADPoliceHQ) August 26, 2025
അൽ ഐനിലെ സാകിർ മേഖലയിലെ നഹ്യാൻ അൽ അവ്വൽ സ്ട്രീറ്റിലെ വേഗപരിധി ഭേദഗതി ചെയ്തതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. ഈ വാർത്തകളാണ് അബുദാബി പോലീസ് തള്ളിക്കളഞ്ഞത്.
ഈ സ്ട്രീറ്റിലെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ എന്നാക്കി നിശ്ചയിച്ചിട്ടുള്ളത് തുടരുന്നതാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
Cover Image: Abu Dhabi Police.

