അബുദാബി: ആറാമത് സേഫ് സമ്മർ ക്യാമ്പയിൻ ആരംഭിച്ചു

featured GCC News

എമിറേറ്റിൽ വേനൽക്കാല സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്‌കരണം നൽകുന്നത് ലക്ഷ്യമിട്ടുള്ള സേഫ് സമ്മർ ക്യാമ്പയിനിന്റെ ആറാമത് പതിപ്പിന് അബുദാബി പോലീസ് തുടക്കമിട്ടു. 2025 ജൂൺ 22-ന് അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അബുദാബി സിവിൽ ഡിഫെൻസുമായി ചേർന്നാണ് അബുദാബി പോലീസ് ‘സേഫ് സമ്മർ ക്യാമ്പയിൻ’ സംഘടിപ്പിക്കുന്നത്.

വേനൽക്കാലത്ത് കൈക്കൊള്ളേണ്ട സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനായാണ് അബുദാബി പോലീസ് ഇത്തരം ഒരു പ്രചാരണ പരിപാടി ആരംഭിച്ചിരിക്കുന്നത്. ഈ ക്യാമ്പയിൻ 2025 ഓഗസ്റ്റ് 31 വരെ തുടരും.

ബോധവത്കരണ സന്ദേശങ്ങൾ, ഉപദേശങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ മുതലായവ ഉപയോഗിച്ച് കൊണ്ടാണ് അബുദാബി പോലീസ് ഈ ക്യാമ്പയിൻ നടത്തുന്നത്. ഇതിനായി മാധ്യമങ്ങൾ, സാമൂഹിക കൂട്ടായ്മകൾ, അച്ചടി മാധ്യമങ്ങൾ, ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾ മുതലായ വിവിധ മാർഗ്ഗങ്ങൾ അബുദാബി പോലീസ് ഉപയോഗിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി താഴെ പറയുന്ന കാര്യങ്ങൾ പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്:

  • സ്വിമ്മിങ് പൂളുകളിലും, അവയ്ക്കരികിലും മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കുട്ടികൾ ഇറങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നിരീക്ഷണം ഏർപ്പെടുത്തേണ്ടതാണ്.
  • വാഹനങ്ങളുടെ ടയറുകളുടെ നിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.
  • വീടുകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സ്മാർട്ട് സെക്യൂരിറ്റി സംവിധാനങ്ങൾ പ്രയോജനപ്പെടുത്തേണ്ടതാണ്.
  • തീപിടുത്തം ഒഴിവാക്കാനുള്ള മുൻകരുതൽ നടപടികൾ ഉറപ്പാക്കേണ്ടതാണ്.