എമിറേറ്റിലെ ടാക്സികളുടെ മുകളിൽ ഘടിപ്പിച്ചിട്ടുള്ള സ്മാർട്ട് സ്ക്രീനുകളിലൂടെ ബോധവത്കരണ സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യുന്ന നടപടികൾ ആരംഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു. 2023 ഒക്ടോബർ 13-നാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്.
അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് സെന്ററുമായി (ITC) സഹകരിച്ചാണ് പോലീസ് ഈ നടപടി ആരംഭിച്ചിരിക്കുന്നത്. ടാക്സി വാഹനങ്ങൾക്കായി ITC അടുത്തിടെ പുറത്തിറക്കിയ സ്മാർട്ട് ബിൽബോർഡ്സ് പദ്ധതിയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.
പൊതുജനങ്ങൾക്കിടയിലേക്ക് അവബോധ സന്ദേശങ്ങൾ പരമാവധി എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് അബുദാബി പോലീസ് സെക്യൂരിറ്റി മീഡിയ വിഭാഗം ഡയറക്ടർ മേജർ മുഹമ്മദ് അലി അൽ മുഹൈരി വ്യക്തമാക്കി.
Cover Image: Abu Dhabi Police.