ഇ-സ്‌കൂട്ടർ സുരക്ഷാ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് അബുദാബി പോലീസ്

featured GCC News

എമിറേറ്റിലെ റോഡുകളിൽ ഇലക്ട്രിക് സ്‌കൂട്ടർ ഉപയോഗിക്കുന്നവർക്കിടയിൽ സുരക്ഷ സംബന്ധിച്ച് അവബോധം വളർത്തുന്നതിനായി അബുദാബി പോലീസ് ഒരു പ്രചാരണ പരിപാടി ആരംഭിച്ചു. 2026 ഫെബ്രുവരി 22-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി ഇ-സ്‌കൂട്ടർ ഉപയോഗിക്കുന്നവർക്കിടയിൽ നേരിട്ടുള്ള ബോധവത്‌കരണ നടപടികളാണ് പോലീസ് നടത്തുന്നത്.

ഇ-സ്‌കൂട്ടർ സുരക്ഷിതമായി ഉപയോഗിക്കുന്നത് സംബന്ധിച്ച അവബോധം വളർത്തുന്നതിനും, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും, എമിറേറ്റിൽ ഉടനീളം ഇ-സ്‌കൂട്ടറുകൾ സുരക്ഷിതമായ രീതിയിൽ റൈഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, അപകടങ്ങൾ തടയുന്നതിനും ഈ പ്രചാരണ പരിപാടിയിലൂടെ പോലീസ് ലക്ഷ്യമിടുന്നു.

അബുദാബി പൊലീസിന് കീഴിലുള്ള ട്രാഫിക് ആൻഡ് പട്രോൾസിന്റെ നേതൃത്വത്തിലാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. അബുദാബി മൊബിലിറ്റിയുമായി സഹകരിച്ചാണ് ഈ ബോധവത്കരണ പരിപാടികൾ നടത്തുന്നത്.