സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ ഓഫറുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
സാമൂഹിക മാധ്യമങ്ങളിലൂടെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്ന രീതിയിൽ വരുന്ന വ്യാജ കാളുകൾ, വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിടുന്ന ലിങ്കുകളടങ്ങിയ സന്ദേശങ്ങൾ എന്നിവ ഒരുക്കുന്ന കെണിയിൽ അകപ്പെടരുതെന്ന് പൊതുജനങ്ങളോട് പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
വ്യക്തികളുടെ ബാങ്കിങ് വിവരങ്ങൾ തട്ടിയെടുക്കുന്നതിനായി പ്രലോഭിപ്പിക്കുന്ന ഓഫറുകൾ ഉൾപ്പടെയുള്ള വഞ്ചനാ രീതികൾ ഇത്തരം തട്ടിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി. വിവിധ ആഘോഷങ്ങൾ, പരിപാടികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് കൊണ്ട് വ്യാജ സേവനങ്ങൾ, ആനുകൂല്യങ്ങൾ, ഓഫറുകൾ തുടങ്ങിയവയുടെ രൂപത്തിൽ ഇത്തരം തട്ടിപ്പുകൾ നടക്കുന്നതായി പോലീസ് അറിയിച്ചു.
Cover Image: Abu Dhabi Police.