തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി അബുദാബി പോലീസ്

featured GCC News

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. 2025 നവംബർ 15-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

പൊതു പരിപാടികൾ, പൊതു പ്രഖ്യാപനങ്ങൾ എന്നിവയുടെ മറവിൽ തട്ടിപ്പ് സംഘങ്ങൾ പൊതുജനങ്ങളെ കബളിപ്പിക്കുന്നത് ഏറി വരുന്നതായി അബുദാബി പോലീസ് ചൂണ്ടിക്കാട്ടി. സ്വകാര്യ വിവരങ്ങൾ, സാമ്പത്തിക വിവരങ്ങൾ എന്നിവ ചോർത്തുന്നത് ലക്ഷ്യമിട്ട് കൊണ്ട് വരുന്ന വ്യാജ ഫോൺ കാളുകൾ, വ്യാജ സന്ദേശങ്ങൾ, തട്ടിപ്പ് ലിങ്കുകൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പോലീസ് കൂട്ടിച്ചേർത്തു.

ബാങ്ക് വിവരങ്ങൾ, പാസ്സ്‌വേർഡുകൾ, ബാങ്ക് കാർഡ് നമ്പറുകൾ, പിൻ കോഡുകൾ, കാർഡുകളിലെ സി വി വി ഉൾപ്പടെയുള്ള സെക്യൂരിറ്റി കോഡുകൾ എന്നിവ മറ്റുള്ളവരുമായി പങ്ക് വെക്കരുതെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.