വസ്തു വിൽപ്പനയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. 2024 ജൂലൈ 8-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
വൻ വിലക്കുറവിൽ വസ്തു വില്പനയ്ക്കോ, വാടകയ്ക്കോ ലഭിക്കുമെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം വ്യാജ പരസ്യങ്ങളുടെ കെണിയിൽ അകപ്പെടരുതെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇത്തരം പരസ്യങ്ങൾ വ്യക്തികളുടെ സ്വകാര്യ, സാമ്പത്തിക, ബാങ്ക് വിവരങ്ങൾ ചോർത്തിയെടുക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വ്യക്തികളിൽ നിന്ന് ഇത്തരത്തിൽ ചോർത്തിയെടുക്കുന്ന വിവരങ്ങൾ ക്രിമിനൽ സംഘങ്ങൾ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം അപഹരിക്കുന്നത് ഉൾപ്പടെ വിവിധ രീതികളിൽ ദുരുപയോഗം ചെയ്യുന്നതിനാണ് ഉപയോഗിക്കുന്നതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Cover Image: @ADPoliceHQ.