COVID-19 വാക്സിൻ ബൂസ്റ്റർ ഡോസിന്റെ പ്രാധാന്യം സംബന്ധിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. പൊതുസമൂഹത്തിലെ മുഴുവൻ പേരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ ബൂസ്റ്റർ ഡോസ് പ്രധാന പങ്ക് വഹിക്കുന്നതായി ADPHC ചൂണ്ടിക്കാട്ടി.
സ്വന്തം സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, മറ്റുള്ളവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കേണ്ടത് വളരെ പ്രധാനമാണെന്ന് ADPHC ഓർമ്മപ്പെടുത്തി. പൊതുസമൂഹത്തിലെ ജീവിതം സാധാരണ നിലയിലേക്ക് തിരികെക്കൊണ്ട് വരുന്നതിനും ഇതിന് വലിയ പങ്ക് ഉണ്ടെന്ന് ADPHC കൂട്ടിച്ചേർത്തു.
അബുദാബിയിലെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരം https://www.adphc.gov.ae/en/COVID-19/COVID-19-Vaccination/COVID-19-Vaccination എന്ന വിലാസത്തിൽ ലഭ്യമാണെന്നും ADPHC അറിയിച്ചിട്ടുണ്ട്.