അബുദാബി: COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കാൻ ADPHC ആഹ്വാനം ചെയ്തു

featured UAE

എമിറേറ്റിലെ നിവാസികളോട് COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) ആഹ്വാനം ചെയ്തു. സ്വന്തം ആരോഗ്യവും, സമൂഹത്തിലെ അംഗങ്ങളുടെ ആരോഗ്യവും സംരക്ഷിക്കുന്നതിനുമൊപ്പം, കൊറോണ വൈറസ് വ്യാപനം തടയുന്നതിനുമായാണ് ADPHC ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കാൻ ADPHC ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്:

  • വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കുക.
  • പൊതു ഇടങ്ങളിലും മറ്റും കൃത്യമായ സാമൂഹിക അകലം പാലിക്കുക.
  • മാസ്കുകൾ ശെരിയായ രീതിയിൽ ധരിക്കുക.
  • തുമ്മുകയോ, ചുമയ്ക്കുകയോ ചെയ്യുന്ന അവസരത്തിൽ ഒരു തൂവാലയോ, അല്ലെങ്കിൽ കൈമുട്ടോ ഉപയോഗിച്ച് മുഖം മറയ്ക്കേണ്ടതാണ്.
  • മുറികളിൽ ശരിയായ രീതിയിൽ വായു സഞ്ചാരം ഉറപ്പ് വരുത്തുന്നതിനായി ജനലുകൾ തുറന്നിടുക.
  • കൈകളുടെ ശുചിത്വം ഉറപ്പ്‌ വരുത്തുക.