2022 ഏപ്രിൽ 27 മുതൽ ചെന്നൈയിലേക്ക് പുതിയ സർവീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി അറിയിച്ചു. ഏപ്രിൽ 11-നാണ് എയർ അറേബ്യ അബുദാബി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അബുദാബിയിൽ നിന്ന് ജയ്പൂർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് നേരിട്ടുള്ള വിമാനസർവീസാണ് എയർ അറേബ്യ അബുദാബി ഏപ്രിൽ 27 മുതൽ ആരംഭിക്കുന്നത്. ടിക്കറ്റുകൾ എയർ അറേബ്യ വെബ്സൈറ്റിൽ നിന്നും, കാൾ സെന്ററിൽ നിന്നും, ട്രാവൽ ഏജൻസികളിൽ നിന്നും ലഭ്യമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
“അബുദാബിയിൽ നിന്നുള്ള വിമാനസർവീസുകളുടെ പട്ടികയിലേക്ക് ചെന്നൈ നഗരത്തെ ഉൾപ്പെടുത്തുന്നതിൽ ഞങ്ങൾക്ക് വലിയ അഭിമാനമുണ്ട്.”, ഈ പുതിയ റൂട്ട് ആരംഭിക്കുന്നത് സംബന്ധിച്ച് എയർ അറേബ്യ ഗ്രൂപ്പ് സി ഇ ഓ ആദിൽ അൽ അലി അറിയിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ചെന്നെയിലേക്ക് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള സർവീസ് എയർ അറേബ്യ അബുദാബിയുടെ പത്തൊമ്പതാമത് റൂട്ട് ആണെന്നും, ഇതോടെ ആറ് ഇന്ത്യൻ നഗരങ്ങളിലേക്ക് എയർ അറേബ്യ അബുദാബി സർവീസ് നടത്തുന്നതായും എമിറേറ്റ്സ് ന്യൂസ് ഏജൻസി കൂട്ടിച്ചേർത്തു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ഡൽഹി, ജയ്പൂർ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും എയർ അറേബ്യ അബുദാബി സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. 2020 ജൂലൈയിലാണ് അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് എയർ അറേബ്യ അബുദാബി സേവനങ്ങൾ ആരംഭിച്ചത്.
With inputs from WAM.