മെയ് 12 മുതൽ മുംബൈയിലേക്ക് പുതിയ സർവീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി

featured GCC News

2022 മെയ് 12 മുതൽ മുംബൈയിലേക്ക് പുതിയ സർവീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി അറിയിച്ചു. ഏപ്രിൽ 21-നാണ് എയർ അറേബ്യ അബുദാബി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അബുദാബിയിൽ നിന്ന് മുംബൈയിലേക്ക് നേരിട്ടുള്ള വിമാനസർവീസാണ് എയർ അറേബ്യ അബുദാബി മെയ് 12 മുതൽ ആരംഭിക്കുന്നത്. ടിക്കറ്റുകൾ എയർ അറേബ്യ വെബ്‌സൈറ്റിൽ നിന്നും, കാൾ സെന്ററിൽ നിന്നും, ട്രാവൽ ഏജൻസികളിൽ നിന്നും ലഭ്യമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

ചെന്നെയിലേക്ക് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള സർവീസ് എയർ അറേബ്യ അബുദാബിയുടെ ഇരുപതാമത്തെ റൂട്ട് ആണെന്നും, ഇതോടെ ഏഴ് ഇന്ത്യൻ നഗരങ്ങളിലേക്ക് എയർ അറേബ്യ അബുദാബി സർവീസ് നടത്തുന്നതായും എമിറേറ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചിട്ടുണ്ട്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ഡൽഹി, ജയ്‌പൂർ, ചെന്നെ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും എയർ അറേബ്യ അബുദാബി സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. 2020 ജൂലൈയിലാണ് അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് എയർ അറേബ്യ അബുദാബി സേവനങ്ങൾ ആരംഭിച്ചത്.

WAM