ഖത്തർ: ഓഗസ്റ്റ് 1 മുതൽ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ

Qatar

2021 ഓഗസ്റ്റ് 1 മുതൽ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഓഗസ്റ്റ് 1 മുതൽ 2021 ഒക്ടോബർ 29 വരെയുള്ള കാലയളവിലാണ് എയർ ഇന്ത്യ ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂലൈ 26-നാണ് എയർ ഇന്ത്യ ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നൽകിയത്. എയർ ഇന്ത്യ വെബ്സൈറ്റിലൂടെയും, ബുക്കിംഗ് ഓഫീസുകൾ മുഖേനെയും, അംഗീകൃത ട്രാവൽ ഏജൻസികൾ മുഖേനെയും, എയർ ഇന്ത്യ കാൾ സെന്ററിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

എയർ ഇന്ത്യ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ദോഹയിൽ നിന്ന് കൊച്ചി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഓഗസ്റ്റ് 1 മുതൽ ആഴ്ച്ച തോറും രണ്ട് വിമാന സർവീസുകൾ വീതം ലഭ്യമാണ്. ചൊവ്വ, വ്യാഴം ദിനങ്ങളിലാണ് ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകൾ. ബുധൻ, വെള്ളി ദിനങ്ങളിൽ കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് എയർ ഇന്ത്യ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്.