ഖത്തർ ലോകകപ്പ് 2022: മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ദോഹയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ

featured GCC News

2022 ഒക്ടോബർ 30 മുതൽ മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ദോഹയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട യാത്രികരുടെ തിരക്ക് കണക്കിലെടുത്താണ് ഈ തീരുമാനം.

മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളിൽ നിന്ന് ദോഹയിലേക്ക് നേരിട്ടുള്ള ഈ വിമാനസർവീസുകളിലൂടെ ഖത്തർ ലോകകപ്പ് 2022 നടക്കുന്ന നവംബർ, ഡിസംബർ മാസങ്ങളിൽ കൂടുതൽ യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകാനാകുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്ത് വിട്ട പ്രത്യേക പത്രക്കുറിപ്പിലൂടെയാണ് എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചത്.

ആഴ്ച്ച തോറും മുംബൈയിൽ നിന്ന് 13 വിമാനസർവീസുകളാണ് എയർ ഇന്ത്യ പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈദരാബാദിൽ നിന്ന് നാലും, ചെന്നൈയിൽ നിന്ന് മൂന്നും പ്രതിവാര വിമാനസർവീസുകളും എയർ ഇന്ത്യൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ദോഹയിലേക്കുള്ള പ്രതിദിന വിമാനസർവീസിന് പുറമെയാണ് ഈ വിമാനങ്ങളെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളിൽ നിന്ന് ദോഹയിലേക്ക് പ്രഖ്യാപിച്ചിട്ടുള്ള പുതിയ വിമാനസർവീസുകൾ:

Source: Air India Website.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് നടക്കുന്ന കാലയളവിൽ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുള്ള യാത്രാ സംവിധാനങ്ങൾ ശക്തമാക്കുന്നതിന് ഈ തീരുമാനം സഹായകമാണെന്ന് എയർ ഇന്ത്യ സി ഇ ഓ ശ്രീ. നിപുൺ അഗർവാൾ അറിയിച്ചു.

https://www.airindia.in/writereaddata/Portal/News/736_1_Air_India_kicks_off_direct_flights_to_Doha_from_Mumbai_Hyderabad_and_Chennai.pdf എന്ന വിലാസത്തിൽ ഈ പത്രക്കുറിപ്പ് ലഭ്യമാണ്.

Cover Image: Anna Zvereva [Wikimedia Commons – https://commons.wikimedia.org/wiki/File:Air_India,VT-ANA,_Boeing_787-8_Dreamliner%2840665210023%29.jpg]