ഗർഭിണികളുടെ യാത്രാ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതായി എയർ ഇന്ത്യാ എക്സ്പ്രസ്

featured Notifications

ഗർഭിണികളായ യാത്രികരുടെ യാത്രാ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതായി എയർ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു. 2022 മെയ് 15-നാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇക്കാര്യം അറിയിച്ചത്.

https://twitter.com/FlyWithIX/status/1525756753186414592

ഈ അറിയിപ്പ് പ്രകാരം, ഗർഭിണികളായി 27 ആഴ്ച വരെയുള്ള കാലയളവിൽ പ്രത്യേക നിബന്ധനകൾ ഇല്ലാതെ ഇവർക്ക് യാത്ര ചെയ്യാവുന്നതാണ്. ഗർഭിണികളായി 28 ആഴ്ച മുതൽ 35 ആഴ്ചവരെയുള്ള കാലാവധിയിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇതിനായി അവരെ പരിചരിക്കുന്ന പ്രസവചികിത്സാവിദഗ്‌ദ്ധനിൽ നിന്നുള്ള ഒരു പ്രത്യേക സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

യാത്ര ചെയ്യാൻ തക്ക ആരോഗ്യമുണ്ടെന്നും ഗർഭം ഏത് സ്റ്റേജിലാണെന്നതും ഈ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കണം. യാത്രാ തീയതിക്ക് മുൻപ് മൂന്ന് ദിവസത്തിനകം നേടിയിട്ടുള്ള ഇത്തരം സർട്ടിഫിക്കറ്റുകൾ മാത്രമാണ് സ്വീകരിക്കുന്നത്.

ഗർഭിണികളായി 36 ആഴ്ചക്ക് മേലെയുള്ളവർക്ക് യാത്ര അനുവദിക്കുന്നതല്ല. (ഇത് നേരത്തെ തന്നെയുള്ള നയമാണ്.)

തയ്യാറാക്കിയത്: അബ്ദുൽ റഊഫ് കൊണ്ടോട്ടി.