2022 ഒക്ടോബർ 30 മുതൽ മുംബൈയിൽ നിന്ന് ദോഹയിലേക്ക് പുതിയ വിമാന സർവീസ് ആരംഭിക്കുന്നതായി എയർ ഇന്ത്യ

Qatar

2022 ഒക്ടോബർ 30 മുതൽ മുംബൈയിൽ നിന്ന് ദോഹയിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ആഴ്ച്ച തോറും മൂന്ന് സർവീസുകൾ വീതമാണ് ഈ റൂട്ടിൽ ആരംഭിക്കുന്നത്.

ചൊവ്വ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലാണ് ഈ പുതിയ സർവീസ്. ഈ റൂട്ടിലെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.