ലോകകപ്പുമായി ബന്ധപ്പെട്ട് ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ (DIA) നിന്ന് യാത്രാ സേവനങ്ങൾ നൽകിയിരുന്ന 13 വിമാനക്കമ്പനികൾ 2022 ഡിസംബർ 31 മുതൽ തങ്ങളുടെ സേവനങ്ങൾ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ (DOH) നിന്ന് നൽകുന്ന രീതിയിലേക്ക് തിരികെ മടങ്ങുന്നതായി ഖത്തർ അധികൃതർ അറിയിച്ചു. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയിട്ടുണ്ട്.
https://dohahamadairport.com/alert/travel-alerts എന്ന വിലാസത്തിൽ ഈ അറിയിപ്പ് ലഭ്യമാണ്. ഈ അറിയിപ്പ് പ്രകാരം 2022 ഡിസംബർ 31 മുതൽ താഴെ പറയുന്ന വിമാനകമ്പനികൾ തങ്ങളുടെ സർവീസുകൾ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ (DOH) നിന്ന് നൽകുന്നതാണ്:
- Air Arabia
- Air Cairo
- Badr Airlines
- Ethiopian Airlines
- Etihad Airways
- Flydubai
- Himalaya Airlines
- Jazeera Airways
- Nepal Airlines
- Pakistan International Airlines
- Pegasus Airlines
- SalamAir
- Tarco Aviation
ഈ കമ്പനികളുടെ വിമാനങ്ങൾ ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ (DIA) നിന്ന് സേവനങ്ങൾ നൽകുന്ന അവസാന ദിനം 2022 ഡിസംബർ 30 ആണെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിനെത്തുന്ന ഫുട്ബാൾ ആരാധകരുടെ തിരക്ക് കണക്കിലെടുത്താണ് 2022 സെപ്റ്റംബർ 15 മുതൽ 13 വിമാനക്കമ്പനികളുടെ സർവീസുകൾ ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് നൽകുന്ന രീതിയിൽ പുനഃക്രമീകരിച്ചത്.