അജ്മാനിലെ ടാക്സികളിൽ സ്മാർട്ട് സ്പീഡ് ലിമിറ്ററുകൾ പ്രവർത്തനക്ഷമമാക്കുന്നതായി അധികൃതർ അറിയിച്ചു. അജ്‌മാൻ ട്രാൻസ്‌പോർട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
نقل عجمان تُطبّق محدد السرعة الذكي والديناميكي في مركبات الأجرة والليموزين
— Ajman Transport (@AjmanTransport) October 21, 2025
نفذت هيئة النقل في عجمان مشروع تركيب أجهزة محدد السرعة الذكي والديناميكي في مركبات الأجرة والليموزين العاملة بالإمارة، وذلك في إطار جهودها المستمرة لتعزيز السلامة ورفع مستوى الأمان لجميع الركاب. pic.twitter.com/xDuGgd8HMT
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായാണിത്. ഈ അതിനൂതന സ്മാർട്ട് സ്പീഡ് ലിമിറ്ററുകൾ അജ്മാനിലെ ടാക്‌സികൾ, ലിമോസിനുകൾ എന്നിവയിലാണ് ഘടിപ്പിക്കുന്നത്. യു എ ഇയിൽ ഇതാദ്യമായാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.
വാഹനം കടന്ന് പോകുന്ന മേഖലയിലെ വേഗപരിധി സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് വാഹനത്തിന്റെ വേഗം സ്വയമേവ നിയന്ത്രിക്കുന്ന രീതിയിലാണ് ഈ സ്മാർട്ട് സ്പീഡ് ലിമിറ്റർ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത്. ഇതിനായി ഈ ഉപകരണത്തെ ജിപിഎസ്, സ്മാർട്ട് മാപ്പിംഗ് സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ഈ ഉപകരണം വാഹനത്തിന്റെ വേഗം തത്സമയം നിയന്ത്രിക്കുകയും തുടർച്ചയായി ഇത് സംബന്ധിച്ച വിവരങ്ങൾ ഒരു സെൻട്രൽ കമാൻഡ് സെന്ററിലേക്ക് അറിയിക്കുകയും ചെയ്യുന്നു. ഓരോ മേഖലയിലും അനുവദനീയമായ വേഗപരിധി സംബന്ധിച്ച നിർദ്ദേശങ്ങൾ വാഹനം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഈ സംവിധാനം ഉറപ്പ് വരുത്തുന്നു.
അപകടകരമായ ഡ്രൈവിംഗ് ശീലങ്ങൾ തടയുക, യാത്രികരുടെ സുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ഘട്ടം ഘട്ടമായാണ് ഈ തീരുമാനം അജ്മാനിൽ നടപ്പിലാക്കുന്നത്.

