ഉപേക്ഷിക്കപ്പെട്ട രീതിയിലുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട് അജ്‌മാൻ സർക്കാർ ഒരു പുതിയ നിയമം പ്രഖ്യാപിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Ajman Government issues law on abandoned vehicles#WamNews https://t.co/rKakLFJMRl pic.twitter.com/1QRg5iZFTf
— WAM English (@WAMNEWS_ENG) December 31, 2024
എമിറേറ്റിലെ നഗര സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനും, സുസ്ഥിരമായ പരിസ്ഥിതി ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ഇവയ്ക്ക് കോട്ടം വരുത്തുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടാണിത്. ഇതുമായി ബന്ധപ്പെട്ട് ‘2024/ 5’ എന്ന പുതിയ നിയമമാണ് അജ്‌മാൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത് പ്രകാരം എമിറേറ്റിലെ വാഹനങ്ങൾ കൃത്യമായ രീതിയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും, അവ കൃത്യമായി സൂക്ഷിക്കുന്നതിനും വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ഉത്തരവാദിത്വമുണ്ടായിരിക്കുന്നതാണ്. പൊതു ഇടങ്ങളിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്നത് ഈ നിയമ പ്രകാരം കർശനമായി നിരോധിച്ചിട്ടുണ്ട്.
ഈ നിയമം അനുസരിച്ച്, പൊതുഇടങ്ങളിൽ ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ ദീർഘകാലത്തേക്ക് നിർത്തിയിടുന്നതും, പൊതു സുരക്ഷയ്ക്കും ആരോഗ്യത്തിനും ഭീഷണി ഉയർത്തുന്നതും, നഗരസൗധര്യത്തിന് ഭംഗം വരുത്തുന്നതും, പരിസ്ഥിതി നിയമങ്ങളിൽ വീഴ്ച വരുത്തുന്നതുമായ വാഹനങ്ങളെയെല്ലാം ‘ഉപേക്ഷിക്കപ്പെട്ട രീതിയിലുള്ള വാഹനങ്ങളായി’ കണക്കാക്കുന്നതാണ്. ഇത്തരം വാഹനങ്ങൾ കണ്ടെത്തുന്നതിനും, അവ പിടിച്ചെടുക്കുന്നതിനും മുനിസിപ്പാലിറ്റിയെയും, പ്ലാനിങ്ങ് വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇത്തരം വാഹനങ്ങൾ കണ്ടെത്തുന്ന തീയതി മുതൽ ഏഴ് നാൾ വരെയുള്ള കാലയളവിൽ അവഗണിക്കപ്പെട്ട രീതിയിൽ തുടരുന്ന വാഹനങ്ങളെ ഉപേക്ഷിക്കപ്പെട്ട വാഹനമായി കണക്കാക്കുന്നതും തുടർ നടപടികൾ സ്വീകരിക്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട നടപടികളുടെ ചുമതല ഒരു പ്രത്യേക കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
ഈ കമ്മിറ്റി താഴെ പറയുന്ന ചുമതലകൾ വഹിക്കുന്നതാണ്:
- ഇത്തരം വാഹനങ്ങൾ രേഖപ്പെടുത്തുക, പരിശോധിക്കുക തുടങ്ങിയ നടപടികൾ.
- ഇത്തരം വാഹനം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കാരണങ്ങൾ പരിശോധിക്കുക, നിയമകുരുക്കുകൾ ഇല്ലായെന്ന് ഉറപ്പാക്കുക.
- ഇതുമായി ബന്ധപ്പെട്ട അവകാശങ്ങൾ, തടസ്സവാദങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട നടപടികൾ.
- വാഹനഉടമ, നിയമ നിർവഹണ വകുപ്പുകൾ, കോടതികൾ എന്നിവരെ ഇത്തരം വാഹനങ്ങളുടെ വിവരങ്ങൾ അറിയിക്കുക.
WAM