കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് അജ്മാൻ പോലീസ് ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു. ‘കുട്ടികളുടെ സുരക്ഷ ഒരു ഉത്തരവാദിത്വമാണ്’ എന്ന പേരിലുള്ള ഈ പ്രചാരണ പരിപാടി രക്ഷിതാക്കളെ ഇക്കാര്യം ഓർമ്മപ്പെടുത്തുന്ന രീതിയിലാണ് നടപ്പിലാക്കുന്നത്.
شرطة عجمان تطلق حملة "سلامة الأبناء واجب" لأولياء الأمور حول سلامة الأبناء pic.twitter.com/X04fbUD2uw
— ajmanpoliceghq (@ajmanpoliceghq) June 10, 2025
അശ്രദ്ധ, അവഗണന എന്നിവ മൂലം കുട്ടികൾക്ക് ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നത് ലക്ഷ്യമിട്ടാണ് ഈ പരിപാടി തയ്യാറാക്കിയിരിക്കുന്നത്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും, വീടുകളിലെ അപകടങ്ങൾ തടയുന്നതിനും അജ്മാൻ പോലീസ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാൻ അജ്മാൻ പോലീസ് രക്ഷിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്:
- വീടുകളിൽ കണ്ട് വരുന്ന ക്ലീനിങ് ലിക്വിഡുകൾ, മറ്റു രാസവസ്തുക്കൾ എന്നിവ കുട്ടികൾക്ക് ലഭിക്കാത്ത ഇടങ്ങളിൽ സൂക്ഷിക്കേണ്ടതാണ്.
- കുട്ടികളെ വീടുകളിൽ തനിച്ചാക്കി പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
- ഇലക്ട്രിക്കൽ പ്ലഗ് പോയിന്റുകൾ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക.
- കുട്ടികൾ ബാൽക്കണികൾ, വീടിന്റെ മേൽക്കൂര എന്നിവയിൽ കയറുന്നില്ലെന്ന് ഉറപ്പാക്കുക.
- മൂർച്ചയേറിയ വസ്തുക്കൾ കുട്ടികൾക്ക് ലഭിക്കാത്ത ഇടങ്ങളിൽ സൂക്ഷിക്കേണ്ടതാണ്.