ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള സ്മാർട്ട് കൺട്രോൾ സംവിധാനം 2024 ഒക്ടോബർ 1 മുതൽ പ്രവർത്തനക്ഷമമാക്കുമെന്ന് അജ്മാൻ പോലീസ് അറിയിച്ചു. 2024 സെപ്റ്റംബർ 25-നാണ് അജ്മാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ സംവിധാനം ഉപയോഗിച്ച് കൊണ്ട് ഡ്രൈവ് ചെയ്യുന്ന അവസരത്തിൽ ഫോൺ ഉപയോഗിക്കുന്നതും, സീറ്റ് ബെൽറ്റ് ഇല്ലാതെ ഡ്രൈവ് ചെയ്യുന്നതും ഉൾപ്പടെയുള്ള നിയമലംഘനങ്ങൾ നിരീക്ഷിച്ച് കണ്ടെത്തുന്നതിന് സാധിക്കുന്നതാണ്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒക്ടോബർ 1 മുതൽ അജ്മാൻ പോലീസ് റോഡുകളിൽ ഈ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നത്.