സൗദി അറേബ്യ: റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകളുമായി ആകാശ എയർ

featured GCC News

ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് യാത്രാ വിമാന സർവീസുകൾ നടത്തുന്നതിന് ആകാശ എയർ വിമാനകമ്പനിക്ക് സൗദി സിവിൽ ഏവിയേഷൻ അധികൃതർ അനുമതി നൽകി. 2024 ജൂൺ 3-നാണ് സൗദി ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന രീതിയിലാണ് ആകാശ എയർ ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് യാത്രാ വിമാന സർവീസുകൾ നടത്തുന്നത്:

  • മുംബൈ – റിയാദ് – 2024 ജൂൺ 4 മുതൽ. ആഴ്ച തോറും 7 സർവീസുകൾ.
  • മുംബൈ – ജിദ്ദ – 2024 ജൂൺ 8 മുതൽ. ആഴ്ച തോറും 14 സർവീസുകൾ.
  • മുംബൈ – അഹമ്മദാബാദ് – 2024 ജൂൺ 8 മുതൽ. ആഴ്ച തോറും 14 സർവീസുകൾ.