യു എ ഇ: അൽ ഐൻ പുസ്തകമേള 2025 നവംബർ 24-ന് ആരംഭിക്കും

featured GCC News

ഇത്തവണത്തെ അൽ ഐൻ പുസ്തകമേള 2025 നവംബർ 24-ന് ആരംഭിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അബുദാബി അറബിക് ലാംഗ്വേജ് സെന്റർ (ALC) നടത്തുന്ന ഈ പുസ്തകമേള അൽ ഐനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിലും, അൽ ഐൻ നഗരത്തിലെ വിവിധ സാംസ്കാരിക കേന്ദ്രങ്ങളിലും വെച്ചാണ് സംഘടിപ്പിക്കുന്നത്.

2025 നവംബർ 24-ന് ആരംഭിക്കുന്ന ഇത്തവണത്തെ അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ നവംബർ 30 വരെ നീണ്ട് നിൽക്കും. സന്ദർശകർക്ക് വളരെ മികച്ച സാംസ്കാരിക അനുഭവങ്ങൾ ഒരുക്കുന്ന രീതിയിലാണ് അൽ ഐൻ പുസ്തകമേള 2025 സംഘടിപ്പിക്കുന്നത്.