ക്രൂയിസ് കപ്പലുകളിൽ എമിറേറ്റിലേക്ക് പ്രവേശിക്കുന്ന സഞ്ചാരികൾക്ക് അൽ ഹൊസൻ ആപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഗ്രീൻ പാസ് നിബന്ധനകൾ ബാധകമല്ലെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു. 2022 ഒക്ടോബർ 10-നാണ് അബുദാബി അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഇത് സംബന്ധിച്ച്, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ഒരു വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഈ വിജ്ഞാപന പ്രകാരം, ക്രൂയിസ് കപ്പലുകളിലെത്തുന്ന സഞ്ചാരികൾക്കും, കപ്പലിലെ ജീവനക്കാർക്കും ഗ്രീൻ പാസ് നിബന്ധനകൾ ഒഴിവാക്കിയിട്ടുണ്ട്.
ഇതോടെ ഇത്തരം സഞ്ചാരികൾക്ക് എമിറേറ്റിലെ ടൂറിസം കേന്ദ്രങ്ങളിലേക്കും, സാംസ്‌കാരിക കേന്ദ്രങ്ങളിലേക്കും മറ്റും പ്രവേശിക്കുന്നതിന് അൽ ഹൊസൻ ഗ്രീൻ പാസ് ആവശ്യമില്ല. ഇതിന് പകരമായി ഇത്തരം സഞ്ചാരികൾക്ക് ക്രൂയിസ് കപ്പലുകളിൽ നിന്ന് നൽകുന്ന കാർഡുകൾ അല്ലെങ്കിൽ റിസ്റ്റ് ബാൻഡുകൾ ഉപയോഗിക്കാവുന്നതാണ്.
Cover Image: WAM.