സൗദി അറേബ്യ: അൽ ഉല സ്‌കൈസ്‌ ഫെസ്റ്റിവൽ 2024 ആരംഭിച്ചു

GCC News

അൽ ഉല സ്‌കൈസ്‌ ഫെസ്റ്റിവൽ 2024 ആരംഭിച്ചു. 2024 സെപ്റ്റംബർ 26-നാണ് അൽ ഉലയിലെ മരുഭൂ പ്രദേശത്ത് അരങ്ങേറുന്ന ഈ ആകാശോത്സവം ആരംഭിച്ചത്.

സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ മേളയുടെ ഭാഗമായി നിരവധി പരിപാടികൾ അരങ്ങേറുന്നതാണ്.

Source: Saudi Press Agency.

സാഹസികത, പര്യവേക്ഷണം എന്നീ മേഖലകളെ സമന്വയിപ്പിച്ചാണ് ഇത്തവണത്തെ അൽ ഉല സ്‌കൈസ്‌ ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. അൽ ഉലയുടെ ഗാംഭീര്യം ഒരു പുത്തൻ കാഴ്ചപ്പാടിലൂടെ ആസ്വദിക്കുന്നതിന് ഈ മേള അവസരമൊരുക്കുന്നു.

Source: Saudi Press Agency.

സാഹസികത ഇഷ്ടപ്പെടുന്നവർ, ഫോട്ടോഗ്രാഫിയിൽ താത്പര്യമുള്ളവർ എന്ന് തുടങ്ങി വിഭിന്ന തരത്തിലുള്ള സന്ദർശകർക്ക് അൽ ഉലയുടെ ജ്വലിക്കുന്ന രാത്രികാല ആകാശകാഴ്ചകൾ ഇവിടെ അനുഭവിക്കാവുന്നതാണ്.

Source: Saudi Press Agency.

ഒക്ടോബർ 5 വരെ നീണ്ട് നിൽക്കുന്ന അൽ ഉല സ്‌കൈസ്‌ ഫെസ്റ്റിവൽ 2024-ൽ എത്തുന്ന സന്ദർശകർക്കായി ഹോട്ട് എയർ ബലൂൺ റൈഡ്, വാനനിരീക്ഷണം, ഹൈക്കിങ് എന്നിവ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.