സൗദി അറേബ്യ: അൽ ഉല സ്‌കൈസ്‌ ഫെസ്റ്റിവൽ 2024 സമാപിച്ചു

GCC News

മൂന്നാമത് അൽ ഉല സ്‌കൈസ്‌ ഫെസ്റ്റിവൽ 2024 ഒക്ടോബർ 5-ന് സമാപിച്ചു. സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അൽ ഉലയിലെ മരുഭൂ പ്രദേശത്ത് അരങ്ങേറുന്ന ഈ ആകാശോത്സവത്തിന്റെ മൂന്നാമത് പതിപ്പ് 2024 സെപ്റ്റംബർ 26-നാണ് ആരംഭിച്ചത്.

Source: Saudi Press Agency.

അൽ ഉലയുടെ ഗാംഭീര്യം ഒരു പുത്തൻ കാഴ്ചപ്പാടിലൂടെ ആസ്വദിക്കുന്നതിന് അവസരമൊരുക്കുന്ന ഈ മേളയുടെ ഭാഗമായി ഇത്തവണ നിരവധി പരിപാടികൾ അരങ്ങേറി.

സാഹസികത, പര്യവേക്ഷണം എന്നീ മേഖലകളെ സമന്വയിപ്പിച്ചാണ് ഇത്തവണത്തെ അൽ ഉല സ്‌കൈസ്‌ ഫെസ്റ്റിവൽ ഒരുക്കിയിരുന്നത്. സന്ദർശകർക്കായി ഹോട്ട് എയർ ബലൂൺ റൈഡുകൾ, വാനനിരീക്ഷണം, ഹൈക്കിങ് എന്നിവ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ ഇത്തവണ ഒരുക്കിയിരുന്നു.