എക്സ്പോ സിറ്റി ദുബായ്: മായികകാഴ്ചകളോടെ അൽ വാസൽ മിഴിതുറന്നു

featured UAE

എക്സ്പോ സിറ്റി ദുബായിയുടെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബർ 1-ന് വൈകീട്ട് അതിമനോഹരമായ മായികകാഴ്ചകളോടെ അൽ വാസൽ താഴികക്കുടം വീണ്ടും മിഴിതുറന്നതിന്റെ ദൃശ്യങ്ങൾ അധികൃതർ പങ്ക് വെച്ചു. 2022 ഒക്ടോബർ 2-ന് രാത്രിയാണ് എക്സ്പോ സിറ്റി അധികൃതർ ഈ ദൃശ്യങ്ങൾ പങ്ക് വെച്ചത്.

https://twitter.com/ExpoCityDubai/status/1576589243392356357

എക്സ്പോ സിറ്റി ദുബായിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന അൽ വാസലിൽ ഒക്ടോബർ 1 മുതൽ സന്ദർശകർക്കായി അതിഗംഭീരമായ ദീപാലങ്കാര കാഴ്ചകളും, സംഗീതപരിപാടികളും ആരംഭിക്കുന്നതാണ്. ആഴ്ച തോറും ബുധൻ മുതൽ ഞായർ വരെയുള്ള അഞ്ച് ദിവസങ്ങളിൽ സന്ദർശകർക്ക് അൽ വാസലിലെ കാഴ്ചാനുഭവങ്ങൾ സൗജന്യമായി ആസ്വദിക്കാവുന്നതാണ്.

എക്സ്പോ സിറ്റി ദുബായ് 2022 ഒക്ടോബർ 1, ശനിയാഴ്ച സന്ദർശകർക്കായി ഔദ്യോഗികമായി തുറന്നു കൊടുത്തിരുന്നു.