ഫിഫ അറബ് കപ്പ് ഖത്തർ 2021: അൾജീരിയ ജേതാക്കൾ; ഫൈനലിൽ ട്യുണീഷ്യയെ രണ്ട് ഗോളിന് പരാജയപ്പെടുത്തി

Qatar

2021 ഡിസംബർ 18-ന് അൽ ബേത് സ്റ്റേഡിയത്തിൽ നടന്ന ഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ അൾജീരിയ 2-0-ന് ട്യുണീഷ്യയെ തോൽപിച്ച് കിരീടം നേടി. ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി അൾജീരിയൻ ടീമിന് ട്രോഫി സമ്മാനിച്ചു.

എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ അധിക സമയത്തിന്റെ ഇരു പകുതികളിലായി നേടിയ രണ്ട് ഗോളുകൾക്കാണ് അൾജീരിയ ട്യുണീഷ്യയെ പരാജയപ്പെടുത്തിയത്. അൾജീരിയക്കായി ആമിർ സയൂദ്, യാസീൻ ബ്രാഹിമി എന്നിവർ ഗോൾ നേടി.

Source: Qatar News Agency.

നേരത്തെ മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ ആതിഥേയരായ ഖത്തർ ഈജിപ്തിനെ പരാജപ്പെടുത്തിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 5-4-നാണ് ഖത്തർ വിജയിച്ചത്.

Cover Image: Qatar News Agency.