മുഴുവൻ കോൺസുലാർ സേവനങ്ങൾക്കും, സാമൂഹികക്ഷേമ സേവനങ്ങൾക്കും മുൻകൂർ അനുവാദം നിർബന്ധമാക്കിയതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഒക്ടോബർ 27-ന് രാത്രിയാണ് എംബസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ തീരുമാനം പ്രാബല്യത്തിൽ വന്നതായും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
ഇതോടെ എംബസിയിൽ നിന്നുള്ള പാസ്സ്‌പോർട്ട് സേവനങ്ങൾ, അറ്റസ്റ്റേഷൻ സേവനങ്ങൾ, തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കൽ തുടങ്ങിയ എല്ലാ കോൺസുലാർ സേവനകൾക്കും, സാമൂഹികക്ഷേമ സേവനങ്ങൾക്കും അധികൃതരിൽ നിന്ന് മുൻകൂർ അനുവാദം തേടേണ്ടതാണ്. മുൻകൂർ അനുവാദത്തിനായി സമീപിക്കാവുന്ന നമ്പറുകളും ഒമാനിലെ ഇന്ത്യൻ എംബസി അറിയിപ്പിൽ നൽകിയിട്ടുണ്ട്.
- അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് മുൻകൂർ അനുവാദം തേടുന്നതിനായി: 93584040.
- പാസ്സ്‌പോർട്ട് സേവനങ്ങൾ: 79806929 / 24568971
- സാമൂഹികക്ഷേമ സേവനങ്ങൾ: 94149703
- ഹെല്പ് ലൈൻ: 80071234
ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ, തീർത്തും അടിയന്തിരമായ ആവശ്യങ്ങൾ ഉള്ളവർ മാത്രം എംബസിയെ സമീപിക്കാനും അധികൃതർ അറിയിച്ചിട്ടുണ്ട്.