എമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് അബുദാബിയിലെ സർക്കാർ മേഖലയിലും, വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 16, ചൊവ്വാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ തീരുമാനിച്ചു. 2024 ഏപ്രിൽ 15-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം, എമിറേറ്റിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും, ഓഫീസുകളിലും ഏപ്രിൽ 16-ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തിയിട്ടുണ്ട്. എമിറേറ്റിലെ എല്ലാ വിദ്യാലയങ്ങളിലും ഏപ്രിൽ 16-ന് വിദൂര അധ്യയനം ഏർപ്പെടുത്തുന്നതാണ്.