ദുബായ്: അറബ് ഹെൽത്ത് പ്രദർശനം ആരംഭിച്ചു

featured GCC News

അറബ് ഹെൽത്ത് പ്രദർശനത്തിന്റെ അമ്പതാമത് പതിപ്പ് ദുബായ് സെക്കന്റ് ഡെപ്യൂട്ടി ഭരണാധികാരിയും, ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ അഹ്‌മദ്‌ ബിൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ വെച്ച് നടക്കുന്ന ഏറ്റവും വലിയ ആരോഗ്യപരിചരണ പ്രദർശനമായ അറബ് ഹെൽത്തിന്റെ അമ്പതാമത് പതിപ്പ് 2025 ജനുവരി 27-നാണ് ആരംഭിച്ചത്.

Source: Dubai Media Office.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് അറബ് ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്.

Source: Dubai Media Office.

ഈ പ്രദർശനം 2025 ജനുവരി 27 മുതൽ ജനുവരി 30 വരെ നീണ്ട് നിൽക്കും. 180 രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ പരിചരണമേഖലയിലെ മൂവ്വായിരത്തിഎണ്ണൂറിലധികം പ്രദർശകർ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്.