അറബിക് ചിക്കൻ ബിരിയാണി

Chicken Non Vegetarian Ruchikoott

ഇന്ന് രുചിക്കൂട്ടിലൂടെ വളരെ എളുപ്പത്തിൽ, കുറച്ചു ചേരുവകൾ കൊണ്ട് അറബിക് ചിക്കൻ ബിരിയാണി (ചിക്കൻ മജ്‌ബുസ്) എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.

അറബിക് ചിക്കൻ ബിരിയാണിക്ക് ആവശ്യമായ ചേരുവകൾ:

ചിക്കൻ തൊലിയോട് കൂടി വലിയ കഷണങ്ങൾ ആക്കിയത്- ഒരു കിലോ
ബസ്മതി അരി -2 കപ്പ്
റിഫൈൻഡ് ഓയിൽ -രണ്ടു ടേബിൾ സ്പൂൺ
സവാള -2
തക്കാളി അരച്ചത്-1
തക്കാളി -1
എരിവില്ലാത്ത പച്ചമുളക് -6
ഇഞ്ചി ചെറുതായി അരിഞ്ഞത് – ഒരു കഷണം
വെളുത്തുള്ളി ചെറുതായി അരിഞ്ഞത്- 4 അല്ലി
ക്യാരറ്റ് ഒരെണ്ണം
നാരങ്ങ ഉണങ്ങിയത് -1
മഞ്ഞൾപൊടി -1 ടീസ്പൂൺ
ഏലക്ക-5
കറുവപ്പട്ട-1
ഗ്രാമ്പൂ-4
കുരുമുളക്-1ടീ സ്പൂൺ
വഴനയില-1
ഉണക്കമുന്തിരി അണ്ടിപ്പരിപ്പ് ബദാം -ആവശ്യത്തിന്

അറബിക് ചിക്കൻ ബിരിയാണി തയ്യാറാക്കുന്ന വിധം:

  • അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തുവെക്കുക.
  • ഒരു വലിയ പാത്രത്തിൽ 2 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി അണ്ടിപരിപ്പും മുന്തിരിങ്ങയും ബദാമും വറുത്തെടുക്കുക. ബാക്കിയുള്ള എണ്ണയിൽ മസാലകൾ വഴറ്റുക.
  • ഇതിലേക്ക് സവാള, ഇഞ്ചി ,വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് 5 മിനിറ്റ് വഴറ്റുക.
  • ഇനി മഞ്ഞൾപൊടിയും തക്കാളി അരച്ചതും ചേർത്ത് വഴറ്റി എണ്ണ തെളിയുമ്പോൾ ചിക്കനും, ഉപ്പും ചേർത്ത് 5 മിനിറ്റു വഴറ്റുക.
  • ഇനി ഇതിലേക്ക് 2 കപ്പ് തിളച്ച വെള്ളം ചേർക്കുക.
  • നന്നായി തിളക്കുമ്പോൾ ഒരു തക്കാളിയും ഉണക്ക നാരങ്ങയും ചേർത്ത് പാത്രം അടച്ച് ചെറിയ തീയിൽ 20 മിനിറ്റ് വേവിക്കുക.
  • നന്നായി വെന്തു കഴിഞ്ഞു ചിക്കനും തക്കാളിയും എടുത്തു മാറ്റണം.
  • ബാക്കിയുള്ള ഗ്രേവിയിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർക്കണം. തിളച്ചു കഴിയുമ്പോൾ ഇതിലേക്ക്കു തിർത്തു വച്ചിരിക്കുന്ന അരിയും ക്യാരറ്റും ചേർക്കാം.
  • പാത്രം അടച്ച് ചെറിയ തീയിൽ 10 മുതൽ 15 മിനിറ്റ് വരെ വെള്ളം മുഴുവൻ വറ്റുന്നത് വരെ വേവിക്കുക.
  • ഒരു പാൻ ചൂടാക്കി ഗ്രേവിയിൽ നിന്നും എടുത്തു മാറ്റിയ ചിക്കൻ രണ്ടുവശവും ബ്രൗൺ ആകുന്നതുവരെ ഒന്ന് മൂപ്പിച്ചെടുക്കുക. ഓവനിൽ 10 മിനിറ്റ് ഗ്രിൽ ചെയ്താലും മതി.
  • ഇനി ഒരു പാത്രത്തിലേക്ക് റൈസ് നിരത്തി അതിനുമുകളിൽ ഗ്രിൽ ചെയ്ത ചിക്കനും വെച്ച് വറുത്ത അണ്ടിപരിപ്പും മുന്തിരിങ്ങയും ബദാമും വെച്ച് അലങ്കരിച്ച് എടുക്കാം.

അറബിക് ചിക്കൻ ബിരിയാണി തയ്യാറാക്കുന്ന വീഡിയോ:

തയ്യാറാക്കിയത്:

ഗംഗ ശ്രീകാന്ത്, Doha, Qatar
https://www.youtube.com/channel/UCP7JraOcC8TvKCcdoG8l4aQ

Leave a Reply

Your email address will not be published. Required fields are marked *