ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ അർജന്റീന എതിരില്ലാത്ത രണ്ട് ഗോളിന് മെക്സിക്കോയെ തോൽപ്പിച്ചു.
മത്സരത്തിന്റെ അറുപത്തിനാലാം മിനിറ്റിൽ ലയണൽ മെസ്സി അർജന്റീനയുടെ ആദ്യ ഗോൾ സ്‌കോർ ചെയ്തു.

എൺപത്തിയേഴാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് നേടിയ ഗോളിലൂടെ അർജന്റീന ലീഡ് ഉയർത്തി.

ഇതോടെ ഗ്രൂപ്പ് സിയിൽ മൂന്ന് പോയിന്റുമായി അർജന്റീന രണ്ടാം സ്ഥാനത്താണ്. സൗദി അറേബ്യയ്ക്കും മൂന്ന് പോയിന്റുണ്ട്. രണ്ട് മത്സരത്തിൽ നിന്ന് നാല് പോയിന്റ് നേടിയ പോളണ്ടാണ് ഗ്രൂപ്പിൽ നിലവിൽ മുന്നിൽ.
Cover Image: Argentina National Football Team Twitter.