ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ക്വാർട്ടർ മത്സരത്തിൽ അർജന്റീന പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെ നെതർലൻഡ്സിനെ തോൽപ്പിച്ചു.

അർജന്റീനയ്ക്ക് വേണ്ടി മോളിന (35′), മെസ്സി (73′) എന്നിവർ ഗോൾ നേടി.

എന്നാൽ മത്സരത്തിന്റെ അവസാന പതിനഞ്ച് മിനിറ്റിൽ ശക്തമായ ആക്രമണം നടത്തിയ നെതർലൻഡ്സ് വെഗ്ഹോർസ്റ് നേടിയ ഇരട്ട ഗോളിന്റെ (83′, 90+11′) കരുത്തിൽ സ്‌കോർനിലയിൽ ഒപ്പമെത്തി.

മുഴുവൻ സമയം ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ തുടർന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. എക്സ്ട്രാ ടൈമിൽ ഇരു ടീമുകളും സമനിലയിൽ തുടർന്നതോടെ മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങി.
പെനാൽറ്റി ഷൂട്ട്ഔട്ടിൽ നെതർലൻഡ്സിന് വേണ്ടി കിക്ക് എടുത്ത വിർജിൽ, ബെർഗ്യൂസ് എന്നിവർ അവസരം പാഴാക്കിയപ്പോൾ കൂപ്പ്മൈനെർസ്, വെഗ്ഹോർസ്റ്, ലൂക്ക് ഡി ജോംഗ് എന്നിവർ സ്‌കോർ ചെയ്തു. അർജന്റീനയ്ക്ക് വേണ്ടി മെസി, പരേഡിസ്, മോണ്ടിൽ, മാർട്ടിനെസ് എന്നിവർ സ്‌കോർ ചെയ്തു.
Cover Image: FIFA.