വിദേശത്ത് നിന്നെത്തുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള വ്യക്തികൾക്ക് ഏതാനം നിബന്ധനകൾക്ക് വിധേയമായിക്കൊണ്ട് ഹോം ക്വാറന്റീൻ ഒഴിവാക്കി നൽകാൻ തീരുമാനിച്ചതായി കുവൈറ്റ് ക്യാബിനറ്റ് അറിയിച്ചു. 2022 ജനുവരി 17-നാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരം വ്യക്തികൾക്ക് കുവൈറ്റിലേക്ക് പ്രവേശിച്ച ശേഷം നടത്തുന്ന PCR പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന സാഹചര്യത്തിലാണ് ഹോം ക്വാറന്റീൻ ഒഴിവാക്കുന്നതിന് അനുമതി നൽകുന്നത്. ഈ തീരുമാനം 2022 ജനുവരി 18, ചൊവ്വാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഹമദ് ജാബിർ അൽ അലി അൽ സബാഹ് നേതൃത്വം നൽകുന്ന കൊറോണ വൈറസ് കമ്മിറ്റി പുറത്തിറക്കിയ ഒരു അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം കുവൈറ്റിലേക്ക് പ്രവേശിക്കുന്ന, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ഉൾപ്പടെ ജനുവരി 18 മുതൽ 7 ദിവസത്തെ ഹോം ക്വാറന്റീൻ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കുവൈറ്റിൽ എത്തിയ ശേഷം നടത്തുന്ന PCR പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ഈ ക്വാറന്റീൻ ഒഴിവാക്കാവുന്നതാണ്.