ഏഷ്യൻ കപ്പ്: ഓസ്ട്രേലിയ – ഇന്തോനേഷ്യ (4 – 0)

Qatar

ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ പ്രീ-ക്വാർട്ടർ മത്സരത്തിൽ ഓസ്ട്രേലിയ എതിരില്ലാത്ത നാല് ഗോളുകൾക്ക് ഇന്തോനേഷ്യയെ പരാജയപ്പെടുത്തി.

എൽക്കാൻ ബഗ്ഗോട് പന്ത്രണ്ടാം മിനിറ്റിൽ വഴങ്ങിയ സെല്ഫ് ഗോളിലൂടെ ഓസ്‌ട്രേലിയ മത്സരത്തിൽ ലീഡ് നേടി. തുടർന്ന് മാർട്ടിൻ ബോയിൽ (45′), ക്രെയ്ഗ് ഗോഡ്വിൻ (89′), ഹാരി സൗറ്റർ (90+1′) എന്നിവർ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഗോളുകൾ സ്‌കോർ ചെയ്തു.

ഇതോടെ ഓസ്ട്രേലിയ AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു.